ഫുച്കയും ഘുഗ്നിയും

ബംഗാളിൽ നിന്നുള്ള വാർത്തകൾ ....


ബംഗാളിലെ വഴിയോര വിഭവങ്ങളാണ് ഫുച്കയും ഘൂഗ്‌നിയും

ഫുച് ക ബോബെ തെരുവുകളിൽ കാണാറുള്ള പാനീപ്പുരിക്ക് സമാനമാണ്. ഘുഗ്നി കടലയും തക്കാളിയും ചേർത്ത മിശ്രിതമാണ് ബംഗാൾ തെരുവുകളിൽ കേൾക്കുന്ന പലതരം സംഗീതം പോലെ ഈ തെരുവുകളിൽ ഇവയുടെ മണവും ഉണ്ടാകും. നരച്ച കെട്ടിടങ്ങളുടെ ഇടയിലൂടെ ഇവയുടെ മണവും പാട്ടിന്റെ താളവും ആസ്വദിച്ച് നടക്കുക


YMCA Calcutta

Part 1 - ബംഗാളിൽ നിന്നുള്ള വാർത്തകൾ   


പാതിരാത്രിയോടെയാണ് വിമാനം കൽക്കത്ത എയർപോർട്ടിൽ ഇറങ്ങിയത് എയർപോർട്ടിനകത്ത് വെളിച്ചം സംഗീതം പൊഴിച്ചുകൊണ്ട്പ്രകാശിച്ചു കൊണ്ടിരുന്നു മനസ്സിൽ നിറയെ ആശങ്കയും

പാതിരാത്രിയോടെയാണ് കൽക്കത്തയിലെ പ്രധാന തെരുവുകളിലേക്ക് ഗുഡ്സ് വണ്ടികൾ പ്രവേശിക്കുക   ഇതോടെ തെരുവിലെ തിരക്ക് വല്ലാതെ വർദ്ധിക്കും  എയർപോർട്ടിനു മുന്നിലൂടെയാണ് പ്രധാന തെരുവ് കടന്നു പോകുന്നത് അതിനാൽ നാഷണൽ പെർമിറ്റ് വണ്ടികൾ റോഡിലൂടെ നിരനിരയായി നീങ്ങാൻ തുടങ്ങും  ഇതോടെ എയർപോർട്ടിൽ നിന്നും പുറത്തു കടക്കാൻ മണിക്കൂറുകൾ എടുക്കും കഴിഞ്ഞതവണ വന്നപ്പോൾ ഇത്തരം ഒരു കുരുക്കിൽ പെട്ടു  എയർപോർട്ട് പരിസരം ട്രാഫിക് തിരക്കിൽ മുങ്ങി  ഇത്തരമൊരു ഓർമ്മയും പേറിയാണ് ഞാൻ എയർപോർട്ടിന കത്തു നിൽക്കുന്നത്

പുറത്ത് കസ്തൂരി മഞ്ഞൾ നിറമുള്ള അംബാസിഡർ കാറുകൾ നീണ്ട നിരയായി കിടക്കുന്നുണ്ട്  ഇന്ത്യയിൽ കൽക്കത്തയിൽ മാത്രമാണ് ഇത്തരം അംബാസിഡർ കാറുകളുടെ നീണ്ട നിര കാണുക. ബോംബെക്കാർ ഫിയറ്റ് കാറിനോട് വിട പറഞ്ഞു എന്നാൽ ബംഗാളികൾ അങ്ങനെയല്ല അവരുടെ മനസ്സിൽ ഇപ്പോഴും ഈ കാറുണ്ട്. രവീന്ദ്രസംഗീതവും മോഹൻ ബാഗനും അംബാസിഡർ കാറും ഇപ്പോഴും ഇവരുടെ ജീവിത ഭാഗമാണ്.

കൽക്കത്തയിലെ ഇരുണ്ട രാത്രികളിൽ ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളെയും നമുക്ക് കാണാം                                           കാലംതോൽപ്പിക്കുമ്പോഴും പ്രത്യാശ ഒരു എതിർ ബോധ്യമായി ഇവരിൽ തുടിക്കുന്നതും  കാണാം

അംബാസിഡർ കാറിൽ യാത്ര ചെയ്യാതെ കൽക്കത്തയെ ,ബംഗാളിനെ അറിയാൻ കഴിയില്ല   പ്രത്യാശയുടെ താക്കോൽ ഇട്ടാണ് ഓരോ ഡ്രൈവർമാരും ഈ പഴഞ്ചൻ ശിഖടത്തെ ഓണാക്കുന്നത് പഴയ ഓർമ്മകളെ നിലനിർത്താനുള്ള സമരപ്രതിരോധനത്തിന്റെ ചാവിയാണ് ഇവർ ഈ വണ്ടിയിൽ ഇടുന്നത്

കൽക്കട്ട എയർപോർട്ടിൽ നിന്ന് 20 കിലോമീറ്റർ ദൂരെയുള്ള ന്യൂ മാർക്കറ്റിനു സമീപമുള്ള വൈ എം സി എ (YMCA) കട്ടിടത്തിലാണ് ഞങ്ങൾ മുറി എടുത്തിട്ടുള്ളത് ഇത്രയും ദൂരം എത്താൻ പ്രീപെയ്ഡ് ടാക്സിക്ക് കൊടുക്കേണ്ടി വന്നത് 300 രൂപ മാത്രം ഇന്ത്യയിൽ ഒരിടത്തും ഇത്രയും ചിലവ് കുറഞ്ഞ ടാക്സി എയർപോർട്ടിൽ നിന്ന് കിട്ടുകയില്ല.

ഉറക്കം പിടിച്ചു തുടങ്ങിയ തെരുവിന്റെ നിശബ്ദതയിലൂടെ അംബാസിഡർ കാർ പതുക്കെ മുന്നോട്ടു നീങ്ങി.പകലിൽ ആർത്തിരമ്പിയ തെരുവുകൾ രാത്രിയുടെ തണുത്ത നിശബ്ദതയിൽ പതുക്കെ ഉറങ്ങുകയാണ്.അവിടവിടെ ആളുകൾകൂട്ടം കൂടി നിന്ന് സിഗരറ്റ് വലിക്കുന്നുണ്ട്.  സിഗരറ്റ് വലി ബംഗാളിലെ ഒരു പതിവ് കാഴ്ചയാണ്.

ജാലകത്തിന്റെ ചില്ലുകൾ താഴ്ത്തി വെച്ചാണ് കൽക്കത്ത പട്ടണത്തിലെ തെരുവുകളിലൂടെ പാതിരാ കാഴ്ചകൾ കണ്ടു കൊണ്ട് ഞങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്. പ്രത്യാശയിലേക്ക് എല്ലാ ജാലകങ്ങളും തുറന്നിട്ടാണല്ലോ നാം യാത്ര ചെയ്യേണ്ടത് ലോകത്തിൻറെ നനവ് അറിയാൻ തുറന്ന കാഴ്ചകൾ അനിവാര്യമാണ്.

ഇവിടത്തെ തെരുവുകൾ എല്ലാം വഴിവാണിഭക്കാരുടെ പിടിയിലാണ്. ഒരാൾക്ക് കഷ്ടിച്ച് നടക്കാനുള്ള ഇടമേ ഇതിനിടയിൽ ഉണ്ടാകൂ.  പാതിരാവായതിനാൽ വഴിക്കച്ചവടക്കാരല്ലാം കടകൾ ടാർപ്പാളിൻ കൊണ്ട് മൂടി സ്ഥലം വിട്ടിരിക്കുന്നു.ചെറിയ ഭക്ഷണശാലകൾക്ക് മുന്നിലായി വഴിയരികിൽ തന്നെ നിരനിരയായി ഇട്ടിരിക്കുന്ന ഇരിപ്പടങ്ങൾ ഭക്ഷണം കഴിക്കാൻ വരുന്നവർക്കായി നിരത്തിയിട്ടിട്ടുണ്ട്.ചുവപ്പും പച്ചയും മഞ്ഞയും വർണ്ണങ്ങൾകൊണ്ട് ഇവ സമൃദ്ധ മായിരുന്നു. ആ ഇരിപ്പടങ്ങൾ ഏതുനിമിഷവും താഴെ വീഴും എന്ന് തോന്നിപ്പിക്കുന്ന ബഹുനില കെട്ടിടങ്ങൾ വഴിയോരങ്ങളിലെ കാഴ്ചയാണ് അതിലെ ബാൽക്കണികളിൽ കിളിക്കൂട് പോലെയുള്ള ജനലുകൾ പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ട്. ബാൽക്കണികളിൽ കെട്ടിത്തൂക്കി ഇട്ടിട്ടുള്ള വസ്ത്രങ്ങൾ പതുക്കെ പതുക്കെ ആടിക്കൊണ്ടിരിക്കുന്നു ഒരു ശക്തിയായ കാറ്റടിച്ചാൽ അവ നമ്മുടെ തലയിൽ വന്നു വീഴും റോഡിന് അരികിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ പലകയിലെ രൂപങ്ങളിലായിരുന്നു എൻറെ കണ്ണ് അവ അസാധാരണമായഎന്തോ സംസാരിക്കുന്നതായി എനിക്ക് തോന്നി  പരസ്യ രംഗത്തെ ബംഗാളി സാന്നിധ്യത്തിന്ഈ പരസ്യങ്ങൾ തന്നെധാരാളം.

പരസ്യ ബോർഡുകളെ ശ്രദ്ധിക്കാതെ ഇവിടത്തെ തെരുവുകളിലൂടെ നടക്കുക പ്രയാസം

70കളിലെ ബംഗ്ലാദേശ് സ്വാതന്ത്ര്യസമരമാണ് ലക്ഷക്കണക്കിന് ബംഗാളി അഭയാർത്ഥികളെ കൽക്കത്ത തെരുവുകളിൽ എത്തിച്ചത് അവരുടെ പിന്മുറക്കാരാണ് തെരുവിലെ കച്ചവടക്കാരിൽ അധികവും.വൈ എം സി എ നിൽക്കുന്ന കൽക്കത്തയിലെ ഈ പ്രധാന തെരുവും തെരുവ് കച്ചവടക്കാരുടെ പിടിയിലാണ്. ലോഡ്ജിലേക്കുള്ള ഒരു ചെറിയ കവാടം ഒഴിച്ച് ബാക്കിയെല്ലാം കച്ചവടക്കാരുടെ പിടിയിലാണ് അതുകൊണ്ടുതന്നെ ലോഡ്ജ് കണ്ടുപിടിക്കുക പ്രയാസകരമാണ്.

ബംഗാളിനെ വല്ലാതെ മാറ്റിമറിച്ചതാണ് ഇവിടേക്കുള്ള അഭയാർത്ഥി പ്രവാഹം

Howrah Bridge

Part 2 - കൽകത്തയുടെ ഉൾവഴികൾ 


ജീർണിച്ചതെരുവുകളുടെ പരിതാപകരമായ അവസ്ഥ. അതാണ് കൽകത്തയുടെ ഉൾവഴികൾ  ഈ തെരുവുകൾക്കെല്ലാം സമ്പന്നമായ ഒരു ഭൂതകാലം ഉണ്ടായിരുന്നു.

70കളിലെ ബംഗ്ലാദേശ് സ്വാതന്ത്ര്യസമരമാണ് അവിടെ നിന്നുള്ള ലക്ഷക്കണക്കിന് ആളുകളെ അഭയാർത്ഥികളായി കൽക്കട്ട നഗരത്തിൽ എത്തിയത് അതാടെ കൽക്കത്തയുടെ മുഖച്ചായ മാറി . ബംഗ്ളാദേശിൽ നിന്നും വന്നവരുടെ പിന്മുറക്കാരാണ് കൽക്കത്തയിലെ തെരുവ് കച്ചവടക്കാരിൽ അധികവും അഭയാർത്ഥി പ്രശ്നത്തെ ഒരു പ്രത്യേക രീതിയിലാണ്ബംഗാളികൾ നോക്കിക്കാണുന്നത് അതൊരു വിശാലമായ കാഴ്ചപ്പാടാണ് ഇങ്ങനെ നോക്കുമ്പോൾ മാത്രമാണ് ബംഗാളും ബംഗ്ലാദേശും തമ്മിലുള്ള പരസ്പരബന്ധം മനസ്സിലാകൂ ബംഗ്ലാദേശിന്റെ ദേശീയ ഗാനം ഇപ്പോഴും ടാഗോർ രചിച്ച ഒരു കവിതയാണ് ഹൗറാസ്വദേശിയായ മന്നയാണ് ഇന്നും ബംഗ്ലാദേശിലെ ഏറ്റവും ആരാധ്യനായ ഫുട്ബോൾ കളിക്കാരൻ

ഇതെല്ലാം കൂട്ടി വായിക്കുമ്പോഴാണ് ബംഗാളും ബംഗ്ലാദേശും തമ്മിലുള്ള പരസ്പരബന്ധം നമുക്ക് മനസ്സിലാവുകയുള്ളൂ..

ഇന്നൊരു മഴ ദിവസമാണ്.മഴമേഘങ്ങൾ ആകാശത്ത് തടിച്ചുകൂടി ഇരുണ്ടുനിൽക്കുന്നുണ്ട് മിന്നലുകൾ പുളയുന്നുണ്ട്.വണ്ടി വൈഎംസിഎയുടെ മുന്നിലെത്തി പാതിയുറക്കത്തിൽ സ്വല്പം നീരസത്തോടെ വാച്ച്മാൻ പഴഞ്ചൻ ലിഫ്റ്റിലേക്ക് കൈ ചൂണ്ടി മുകളിലേക്ക് നോക്കി എന്തോ വിളിച്ചുപറഞ്ഞു ബംഗാളി ആയതിനാൽ ഞങ്ങൾക്ക് അത് മനസ്സിലായില്ല. രണ്ട് അതിഥികൾ വരുന്നുണ്ട് എന്നായിരിക്കാം അറിയിച്ചത്.

ലോഡ്ജ് നിൽക്കുന്ന കെട്ടിടം ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ചതാണ് അന്ന് പ്രൗഡി യോടെ നിന്നിരുന്ന മൂന്നില കെട്ടിടം ആയിരിക്കണം ഇത്   ആറടി വീതിയുള്ള വിശാലമായ ഗോവണി തേക്കുമരത്തിൽ നിർമ്മിച്ചതാണ്. അതു തന്നെ ആ കെട്ടിടത്തിന്റെ  പ്രൗഢി വിളിച്ചു പറയുന്നത് പണ്ട് ഈ കെട്ടിടം മുഴുവൻ വൈഎംസിഎയുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഒരു ഓഫീസ് റൂമും ടേബിൾ ടെന്നീസ് കോർട്ടുമൊഴിച്ച് ബാക്കിയെല്ലാം ലോഡ്ജ് ആക്കി മാറ്റിയിരിക്കുകയാണ്. നാൽപ്പതിൽപരം മുറികൾ ഉണ്ട്. ഈ മൂന്നു നില കെട്ടിടത്തിൽ ലിഫ്റ്റിൽ ബാഗുകൾ എടുത്ത വച്ച ശേഷം റൂം ബോയ് രണ്ടാം നിലയിലേക്ക് ഓടി കയറി. ഞങ്ങൾ മുകളിലെത്തുമ്പോഴേക്കും അയാൾ അവിടെ എത്തിയിട്ടുണ്ടായിരുന്നു.

വിശാലമായ മുറി എന്നാൽ പഴയകാലത്തിന്റെ ചിതംബലുകൾ അതിൽ പറ്റിപ്പിടിച്ചിരിപ്പുണ്ട് വാതിലുകൾക്കെല്ലാം പത്തടി ഉയരമുണ്ട്.

ഞാൻ റൂമിനകത്തെ  സോഫയിൽ ഇരുന്ന് ജനലിലൂടെ പൂറത്തേക്ക് നോക്കി. സമയം അർദ്ധരാത്രി കഴിഞ്ഞിരികുന്നു.വർഷങ്ങൾ പഴക്കമുള്ള കൽക്കത്തയിലെ തെരുവുകൾ അതിനിരുവശത്തും തകർന്നു വീഴാറായ കെട്ടിടങ്ങൾ .കാലം എവിടേക്കോ ഓടിമറയുന്നത് പോലെ.   ഒരാൾ എന്താണോ അനുഭവിക്കുന്നത് അയാൾ അതായിരിക്കും എന്നല്ലേ പറയുന്നത്.നരച്ച കെട്ടിടങ്ങളെ നോക്കിക്കൊണ്ടിരിക്കെ നഗരത്തിനും എനിക്കും വയസ്സായ പോലെ തോന്നി.

പഴഞ്ചൻ കെട്ടിടങ്ങൾക്കു മുകളിൽ ഗ്രഹങ്ങളും നക്ഷത്രങ്ങളും പരന്നു കിടക്കുന്നു.അവയേതോ പ്രാചീന സംഗീതവും മൂളുന്നുണ്ട് ഇവയെല്ലാം നോക്കി നോക്കിയിരിക്കേ  പതുക്കെ മയക്കത്തിലേക്ക് വീണു

സമയം അഞ്ചു മണി ആയിട്ടില്ല. കാർമേഘങ്ങൾ ഒഴിഞ്ഞുപോയ ആകാശത്തു നിന്നും സൂര്യൻ വെള്ളമേഘങ്ങളെ വകഞ്ഞു മാറ്റി ജനലിലൂടെ എത്തി നോക്കുന്നു. ബംഗാളിൽ നേരത്തെ സൂര്യനുദിക്കും  ചുറ്റുവട്ടത്താകെ ചുവന്ന വെളിച്ചം .പ്രഭാതം വിടരുന്ന സമയം സൂര്യരശ്മികൾ ചക്രവാളത്തിൽ വന്നൊരുമ്മുന്ന കാഴ്ച  അനിർവചനീയമായ ഒരു സന്തോഷം മനസ്സിൽ നിറഞ്ഞു. പുറമേ നിന്നും ഉണങ്ങിയ പുല്ലിൻ തണ്ടുകൾ കൊക്കിലൊതുക്കി പറന്നുവന്ന ഒരു പക്ഷി അപരിചിതനായ ആളെ കണ്ടു  തൊട്ടടുത്തുള്ള മരക്കൊമ്പിൽ ചാടി കളിച്ചുകൊണ്ട് എന്നെ നിരീക്ഷിച്ചുകൊണ്ടിരുന്നു.

അപ്പോഴാണ് തെരുവോരത്ത് പ്രകാശിച്ചു കൊണ്ട് നിൽക്കുന്ന മമതാ ബാനർജിയുടെ ഒരു കൂറ്റൻ കട്ടൗട്ട് ശ്രദ്ധയിൽപ്പെട്ടത്. ഇന്നലെ രാത്രി യാത്രയ്ക്കിടെ ഇത്തരം കട്ടൗട്ടുകൾ ധാരാളം വഴിയിൽ കാണാമായിരുന്നു.

ഇന്ന് പ്രത്യേകിച്ച് പരിപാടിയൊന്നുമില്ല. ബംഗാൾ തെരുവുകളിലൂടെ ചുറ്റി നടക്കുക. ഹൗറാ റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുക. കൽക്കത്ത മെട്രോ ഔറക്കപ്പുറത്തേക്ക് നീട്ടുന്നതായി ഒരു വാർത്തയുണ്ടായിരുന്നു. ഹുഗ്ളി നദിയുടെ അടിയിലൂടെയാണ് മെട്രോ നിർമ്മിക്കുന്നത് ഇന്ത്യയിലെ ആദ്യത്തെ മെട്രോ സർവീസ് തുടങ്ങുന്നത്. കൽക്കത്തയിൽ ആണ്, അതും കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന കാലത്ത് ബ്രിട്ടീഷുകാർ നിർമ്മിച്ച ഹൗറാ പാലത്തിന് (Howrah Bridge) പില്ലറുകളില്ല എന്ന സത്യം ഞാൻ മനസ്സിലാക്കുന്നത് ഈ അടുത്ത കാലത്താണ്. അതിനാൽ തന്നെ അതൊന്നു കാണണമെന്ന് മനസ്സിൽ തീരുമാനിച്ചു. സിലിഗുരിയിലേക്കുള്ള ട്രെയിൻരാത്രി എട്ടുമണിക്ക് ശേഷം മാത്രമാണ്.പ്രാതൽ കഴിച്ച ശേഷം ഞാൻ ഹൗറ സ്റ്റേഷനിലേക്ക് പുറപ്പെട്ടു.ബോട്ടിൽ കയറി പാലത്തിനടിയിലൂടെ സഞ്ചരിച്ച് ആ മഹത്തായ നിർമിതിയെ ഒന്ന് പരിചയപ്പെടണം..


Part 3 - ഹൗറാ പാലം (Howrah Bridge)


ഒരു ടാക്സി പിടിച്ച് ഞാൻ ഹൗറയിലേക്ക് പുറപ്പെട്ടു .മഴ നനഞ്ഞ തെരുവിലൂടെ ഡ്രൈവർ വണ്ടി ഓടിച്ചു കൊണ്ടിരുന്നു. കാറിൻറെ മുന്നിലെ ചില്ലിൽ വീഴുന്ന മഴത്തുള്ളികളെ വൈപ്പർ തുടച്ചുനീക്കി കൊണ്ടിരുന്നു .ചെളി വെള്ളത്തിൽ ചപ്പുചവറുകൾക്കൊപ്പം പൂക്കളും ഒഴുകി നടക്കുന്നു. തലേന്ന് നടന്ന ഏതോ പൂജയുടെ ബാക്കിപത്രമായിരിക്കാം . മഴച്ചാ റ്റൽ ഏറ്റ് ആളുകൾ വെള്ളത്തിലൂടെ നടക്കുന്നു .കൽക്കത്തയിലെ പ്രധാന തെരുവുകളിൽ ഒന്നായ ജവഹർലാൽ നെഹ്റു റോഡിലൂടെ യാണ് വണ്ടിപോകുന്നത്. റോഡിൽ ഇരുവശത്തും കസേരകൾ നിരത്തിയിട്ടിട്ടുണ്ട് .അതിൽ ഷേവ് ചെയ്യാനായി മൂടിപ്പുതച്ചിരിക്കുന്ന ആളുകളെയും കാണാം. പണ്ട് ബോംബെയിലും ഇത്തരം കാഴ്ചകൾ കാണാമായിരുന്നു .ഇപ്പോൾ തെരുവുകളിലെ ഷൗരം ചെയ്യുന്ന പണിബോംബെ തെരുവുകളിൽ കാണാറില്ല.എന്നാൽ കൽക്കത്ത തെരുവുകളിൽ ഇതൊരു പുലർ കാഴ്ചയാണ്.

ഫുട്പാത്തുകളിൽ ഭക്ഷണം പാകം ചെയ്യുന്നസ്ത്രീകൾ .കടുകെണ്ണയുടെയും ഉരുളൻ കിഴങ്ങ് വേവുന്നതിന്റെയും മണം തണുത്ത കാറ്റിനോടൊപ്പം കാറിനുള്ളിലേക്ക് കയറി വന്നു.നാവിൻ തുമ്പിൽ ഉമിനീരിനോടൊപ്പം പഴയ ഓർമ്മകളു  70കളിൽ അബുദാബിയിൽ താമസിക്കുമ്പോൾ നിൽകമൽ ദത്ത എന്നൊരു ബംഗാളി, എൻറെ കൂടെ വസിച്ചിരുന്നു അയാൾ ധാരാളം മഞ്ഞൾ ചേർത്ത് കടുകെണ്ണയിൽ തയ്യാറാക്കിയിരുന്ന ബീൻസ് കറിയുടെ മണം ആയിരുന്നു അത്. അങ്ങിനെയാണ് കടുകെണ്ണയുടെ മണം ബംഗാളിന്റെ മണം ആയി എനിക്കൊപ്പം കൂടിയത്.

വണ്ടി ബംഗാളിന്റെ ഏറ്റവും പരിഷ്കൃതമായ ഭാഗത്തേക്ക് പ്രവേശിച്ചു ധാരാളം വൻകിട ഹോട്ടലുകൾ ഈ തെരുവിൽ ഉണ്ട്. നീണ്ടു മെലിഞ്ഞ പെൺകുട്ടികൾ ബംഗാളി ചിത്രങ്ങളെ ഓർമ്മിപ്പിച്ചു.

പതുക്കെ വണ്ടി ഹൗറാ പാലത്തിലേക്ക് പ്രവേശിച്ചു. കൂറ്റൻ സ്റ്റീൽ സ്ട്രക്ചറിൽ പണിതിട്ടുള്ള ഈ പാലം ബ്രിട്ടീഷുകാരുടെ നിർമിതിയാണ്. ഞാൻ അതിൻറെ ചിത്രങ്ങൾ പകർത്തുന്നുണ്ട്. പുറം കാഴ്ചകൾ അതിവേഗം ഓടിമറയുകയാണ് .സാധാരണയിൽ നിന്ന് വ്യത്യസ്തമായത് നിലനിൽക്കും എന്താണല്ലോ ചൊല്ല് ഹൗറാ പാലം തന്നെ അതിൻറെ ഉദാഹരണം

നദിയുടെ അടിയിലൂടെ ഹൗറാ പാലത്തിന് എതിർവശത്തേക്ക് മെട്രോയുടെ പണി പൂർത്തിയായി കഴിഞ്ഞു അടുത്തുതന്നെ അത് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും കൽക്കത്ത മെട്രോയുടെ ഭൂരിഭാഗവും ഭൂമിക്കടിയിലൂടെയാണ് പോകുന്നത് ഇന്ത്യയിലെ ഏറ്റവും ചിലവ് കുറഞ്ഞ യാത്ര ചെയ്യാൻ കഴിയുന്ന മെട്രോയും കൽക്കത്തയിലേതു തന്നെ.

ഞാൻ ഹൗറ സ്റ്റേഷനു മുമ്പിൽ ടാക്സി ഇറങ്ങി. ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള സ്റ്റേഷനുകളിൽ ഒന്നാണ് ഹൗറ സ്റ്റേഷൻ.

ഹൂഗ്ലി നദിയോട് ചേർന്ന് തന്നെയാണ് ബോട്ട് ജെട്ടി .ധാരാളം ബോട്ടുകൾ അവിടെ കെട്ടിയിട്ടിട്ടുണ്ട്.വലിയ ബോട്ടുകൾ ആണ് ഇവയെല്ലാം . പത്തിരുനൂറ് പേരെ കയറ്റാൻ കഴിയുന്നവ.ഓരോ പത്തു നിമിഷവും ഇവിടെനിന്ന് കിഴക്കോട്ടും പടിഞ്ഞാട്ടും ഇവ പോകുന്നുണ്ട്. പാലത്തിൻറെ അടിയിലൂടെ പോകുന്ന ഒരു ബോട്ടിൽ ഞങ്ങൾ കയറി.12 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്.അരമണിക്കൂറിൽ അധികം സമയം എടുക്കുംനദിയിലൂടെ കിഴക്കോട്ട് പോയി തിരിച്ചു വരാൻ .

ബോട്ട് സാവധാനം യാത്ര തുടങ്ങി നദിയുടെ കരയോട് ചേർന്ന് വെള്ളത്തിൽ ആളുകൾ എന്തോ മുങ്ങിത്തപ്പി എടുക്കുന്നുണ്ട്. നാണയത്തുട്ടുകൾ ആണ് ഇവർ തപ്പിയെടുക്കുന്നത് എന്ന് ബോട്ട് യാത്രക്കാർ പറഞ്ഞു.ആഘോഷദിനങ്ങളിൽ വിശ്വാസത്തിൻറെ ഭാഗമായി ആളുകൾ നദിയിലേക്ക് എറിയുന്ന നാണയത്തുട്ടുകളും ആഭരണങ്ങളും ആണ് അവർ നദിയുടെ മടിത്തട്ടിൽ പരതുന്നത്.യുപിയിലെ ഗംഗാനദിയിലും ഇത്തരം കാഴ്ചകൾ കാണാം

ഈ ബോട്ടിലിൽ ഇരുന്ന്ഹൗറ പാലത്തിൻറെ അടിവശവും എതിർവശത്ത് നിൽക്കുന്ന റെയിൽവേ സ്റ്റേഷനും കാണാം.

ഇപ്പോൾ പെയ്യുമെന്ന ഭീഷണിയുമായി മഴമേഘങ്ങൾ മാനത്ത് തങ്ങിനിൽക്കുന്നുണ്ട്.ആകാശത്തിന്റെ ഇരുണ്ട നീല നിറത്തിന് പിറകിലായി മഞ്ഞയും ചുവപ്പും ചായം തേച്ച ഹൗറ സ്റ്റേഷൻ .ആ കാഴ്ചയുടെ പശ്ചാത്തലത്തിൽ ഞാനും രമണിയും കുറച്ച് ഫോട്ടോകൾ എടുത്തു.ബോട്ട് കരയുടെ അരികിലൂടെയാണ് ഇപ്പോൾ പോകുന്നത് ബോട്ടിന്റെ താളത്തിൽ നദിയിലെ ഓളങ്ങൾ നാക്കു നീട്ടി കരയെ നക്കി തുടക്കുന്നു. ഞങ്ങൾ ബോട്ട് ജെട്ടിയിൽ തിരിച്ചെത്തി.നിമിഷങ്ങൾക്കകം ബോട്ട് കാലിയായി.ആകാശത്തെ പിളരുന്ന മട്ടിൽ ഒരു ഇടിമുഴക്കം അപ്പോൾ കേട്ടു.ആളുകളെല്ലാം ഇറങ്ങിയിട്ടും കുറച്ചു സമയം കൂടി ഞങ്ങൾ ആ ബോട്ടിനകത്ത് ജല രാശിയിലേക്ക് നോക്കിയിരുന്നു.

ബോട്ട് ജെട്ടിയിൽ നിന്നും പുറത്തു കടക്കുമ്പോൾ ഒരാൾ ശൂന്യമായ കണ്ണുകളോടെ നദിയിലേക്ക് നോക്കിയിരിക്കുന്നു.അയാൾക്ക് മുന്നിൽ ഏതാനും നാണയത്തുട്ടുകൾ ചിതറി കിടക്കുന്നുണ്ട്.സങ്കടങ്ങളുടെ നിഴലുകൾ അയാളുടെ കാഴ്ചയെ മറച്ചതാണോ ?

മഴയുടെ വരവറിയിച്ചും കൊണ്ട് ആകാശത്തെ പിളരുന്ന മട്ടിൽ ഒരു ഇടിമുഴക്കം കേട്ടു.ഞങ്ങൾ തിടുക്കപ്പെട്ട് പ്രീപെയ്ഡ് ടാക്സി സ്റ്റാൻഡിലേക്ക് നടന്നു.ന്യൂ മാർക്കറ്റിലേക്ക് ഒരു ടാക്സി പിടിച്ചു.കുറച്ചു ദൂരം ചെന്നപ്പോൾ റോഡിലൂടെ ഒരു ട്രാംപതുക്കെ പോകുന്ന കണ്ടു.ഇന്ത്യയിൽ കൽക്കത്തയിൽ മാത്രം കാണാൻ കഴിയുന്ന കാഴ്ച .പണ്ട് ബ്രിട്ടീഷുകാർ നിർമ്മിച്ചറോഡിൽ പതുങ്ങി കിടക്കുന്ന പാളങ്ങളിലൂടെ സഞ്ചരിക്കുന്ന വണ്ടികളാണ് ട്രാം .ഈയിടെ ലോകകപ്പ് കാണാനായി ഖത്തറിൽ വന്നപ്പോൾ അവിടത്തെ റോഡുകളിലൂടെ ആധുനിക രീതിയിലുള്ള ട്രാംസർവീസുകൾ കണ്ടു.ശീതീകരിച്ച ഈ ബസ്സുകൾ എത്ര മനോഹരമാണ്.എന്നാൽ കൽക്കത്തയിലെ ട്രാംസർവീസ് ഇന്നും ബ്രിട്ടീഷുകാർ നിർമ്മിച്ച അതേ രീതിയിൽ തന്നെ തുടരുന്നു.ഇതിനെ ഒരു ടൂറിസ്റ്റ് ആകർഷണം ആക്കുന്ന ഒരു ശ്രമവും സർക്കാർ നടപ്പാക്കിയിട്ടില്ല.

Park Street

Part 4 - ന്യൂ മാർക്കറ്റ് (New Market)


മഞ്ഞൾ നിറമുള്ള അംബാസിഡർ കാർ ന്യൂ മാർക്കറ്റ് പരിസരത്ത് എത്തി.മാർക്കറ്റിന് ചുറ്റും നല്ല തിരക്കാണ്.ആറു വർഷം മുമ്പാണ് ഞാൻ ആദ്യമായി കൽക്കട്ടയിൽ വരുന്നത്.ന്യൂ മാർക്കറ്റിൽ വന്നപ്പോൾ അത്അടഞ്ഞു കിടക്കുകയായിരുന്നു.അതൊരു അവധി ദിവസമായിരുന്നു.അതിനാൽ അകത്തു കയറാൻ കഴിഞ്ഞില്ല.അതുകൊണ്ടാണ് വീണ്ടും ഇവിടേക്ക് വന്നത്.

1871 ബ്രിട്ടീഷുകാർക്ക് മാത്രം സാധനങ്ങൾ വാങ്ങുന്നതിനായി നിർമ്മിച്ച മാർക്കറ്റ് ആണ് ന്യൂ മാർക്കറ്റ് 1874 ഇതിൻറെ പണി പൂർത്തിയായി .കുതിരപ്പുറത്ത് സവാരി ചെയ്ത് വരുന്ന സായിപ്പു മാർക്ക് തങ്ങളുടെ കുതിരകളെ കെട്ടിയിടുന്നതിന് വേണ്ടി ധാരാളം സ്ഥലവും ഇതിനരികിൽ ഒഴിച്ചിട്ടിരുന്നു .ഈ സ്ഥലം എല്ലാം ഇപ്പോൾ വഴിവാണിഭക്കാരുടെ പിടിയിലാണ്

1903ൽ ഇതിനടുത്തായി മറ്റൊരു കെട്ടിടവും പണിതുയർത്തി. 1909 ൽഇന്നു കാണുന്ന ക്ലോക്ക് ടവർ കെട്ടിടത്തിനു മുകളിൽ സ്ഥാപിച്ചു.രണ്ടായിരത്തിൽ പരം കടമുറികൾ ആണ് ഓരോ കെട്ടിടത്തിലും പ്രവർത്തിക്കുന്നത്.ഇതിനേക്കാൾ അധികം തെരുവു കച്ചവടക്കാരും ഇവിടെ തമ്പടിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ഒരു മൂലയിൽ 25എടിഎം കൗണ്ടറുകൾ ആണ് പ്രവർത്തിക്കുന്നത്. മാറിക്കൊണ്ടിരിക്കുന്നവ കാലങ്ങളോളം നിലനിൽക്കും എന്നതിൻറെ തെളിവാണ് ഈ മാർക്കറ്റ് .സ്ഥിരതയെക്കാൾ മഹനീയമാണ് മാറ്റം.

ചരിത്രത്തിന്റെയും സമകാലത്തിന്റെയും സങ്കീർണതകളുമായി ആ പിങ്ക് കെട്ടിടം ഞങ്ങൾക്ക് പിന്നിൽ.എത്ര പിണക്കവും കലക്കവും കണ്ട മാർക്കറ്റ് .ഇരുളും വെളിച്ചവും ഇവിടെ മാറിമാറി വരുന്നു.അത് മനുഷ്യനെ കൊതിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.ആനന്ദിപ്പിക്കുകയും ആസ്വദിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നു

പലവിധ ഗന്ധങ്ങളും സ്പർശങ്ങളും അടങ്ങുന്ന ഒരു ഒഴുക്കായിരുന്നു അവിടെ ഞങ്ങളും അതിൻറെ ഭാഗമായി.

സൂര്യൻ ഉരുകിയൊലിച്ച് ഇല്ലാതാവുകയാണ്.യാത്രിക അക്ഷയ ഖനിയാണ് കൽക്കത്ത:ഉത്തരം ലഭിക്കാത്ത അനേകം ചോദ്യങ്ങളുടെ വ്യഥകൾ ഉള്ളാല പങ്കുവെക്കുകയാണ് ഈ നഗരം .കാളീഖട്ടിലെ കാളി ക്ഷേത്രത്തിനു മുന്നിൽ നിന്നും ഉയർന്നുവരുന്ന മീൻ പൊരിച്ചെടുക്കുന്ന മണം ബംഗാളിലെ മാത്രം അനുഭവമാണ് .അവിടെ നിന്നുയരുന്ന പുക നമ്മുടെ സങ്കൽപ്പങ്ങൾക്കു മുകളിൽമൂടുപടം പോലെ പടരുന്നു.

അമ്പലത്തിനു പുറത്ത്മ നുഷ്യൻ വലിക്കുന്ന രക്ഷാ വണ്ടികളുടെ നിരകൾ കാണാം ഇത്തരം വണ്ടികൾ 60 കളിൽ തന്നെ തൃശ്ശൂരിൽ നിന്നും അപ്രത്യക്ഷമായിരുന്നു. എന്നാൽ കൽക്കത്തയിൽ ഈ വാഹനങ്ങൾ ഇപ്പോഴും കാണാം.കളി ഘട്ട് ക്ഷേത്രത്തിനോട് ചേർന്ന് തന്നെ വേശ്യാ തെരുവുകൾ ഉണ്ട്. എന്നത് നമ്മെ അത്ഭുതപ്പെടുത്തും.ഒരു ജന്മം മുഴുവൻ നടന്നു കണ്ടാൽ കൽക്കത്തചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കഴിയും.സംഗീതത്തിന്റെയും ചിത്രകലയുടെയും ലോലമായ മനസ്സിൻറെ ഉടമകളായ ബംഗാളിയുടെ മനസ്സിൽ ,നെഞ്ചിൽ വാൾ കുത്തി ഇറക്കി നിൽക്കുന്ന കാളിയുടെ ചിത്രവുംഅതിൻറെ എല്ലാ രൗദ്രതയോടെയും കൊത്തിവെച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുക പ്രയാസം.

Indian Museum, Calcutta

Part 5 - സിലിഗുരി (Siluguri)


സിലിഗുരിയിലേക്കുള്ള തീവണ്ടി രാത്രിയിലാണ് പുറപ്പെടുക. അതിനു് ഇനിയും സമയമുണ്ട്.ഞങ്ങൾ താമസിക്കുന്ന വൈഎംസിഎ കെട്ടിടത്തിന് തൊട്ടടുത്താണ് ഇന്ത്യൻ മ്യൂസിയം (Indian Museum).എന്തായാലും അവിടേക്ക് ഒന്ന് പോവുക തന്നെ .ഇതിനുമുമ്പ് കണ്ടിട്ടുള്ള സ്ഥലമാണ് .കൽക്കത്തയിലെ മ്യൂസിയങ്ങൾ സാമാന്യമായ ശേഖരങ്ങൾ കൊണ്ട് സമൃദ്ധമാണ് ഞങ്ങൾ മ്യൂസിയത്തിനുള്ളിലേക്ക് കയറി .പുരാതനമായ അനേകം ശില്പങ്ങൾ കൊണ്ട് സമൃദ്ധമാണ് ഈ മ്യൂസിയംഅവിടെ ചുറ്റി നടന്നു കണ്ട ശേഷം ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. സമയം സന്ധ്യ ആകാറായി

കൽക്കത്തയിലെ രാത്രി ജീവിതം പാർക്ക് സ്ട്രീറ്റിൽ ആഘോഷിക്കാൻ ഉള്ളതാണ് ഞാൻ ഒരു ടാക്സി പിടിച്ച് അവിടേക്ക് പോയി. വണ്ടി പാർക്ക് സ്ട്രീറ്റിന് കുറച്ചു ദൂരെ നിർത്തിയ ശേഷം നടന്നു പോകാൻ തീരുമാനിച്ചു.ധാരാളം തെരുവ് ഭക്ഷണശാലകൾ ഈ ഇടുങ്ങിയ വഴിയിൽ ഉണ്ടായിരുന്നു.

കനലിൽ മൊരിയുന്ന മസാല പുരട്ടിയ ഇറച്ചിയുടെ മണംദൂരെ നിന്നും മൂക്കിലേക്ക് പറന്നു കയറാൻ തുടങ്ങി.പണ്ട് മുഗൾ രാജാക്കന്മാർ കൽക്കട്ട ഭരിച്ചതിന്റെ ബാക്കിപത്രം ആയിരിക്കാം ഈ ഭക്ഷണ രീതി.മീനും ഉരുളക്കിഴങ്ങും ആണ് ബംഗാളികളുടെ ഇഷ്ട ഭക്ഷണം.അതോടൊപ്പം രസഗുളയും ചേർന്നാൽ ഉഷാറായി.പാർക്ക് സ്ട്രീറ്റ് ബാറുകളുടെയും ഡിസ്കോ ക്ലബ്ബുകളുടെയും കൽക്കത്തയിലെ നിറസാന്നിധ്യമാണ്.യുവാക്കൾ ഇവിടെയാണ് രാത്രികൾ തിമിർക്കുന്നത്.

കൗതുകം നിറഞ്ഞ കണ്ണുകളോടെയാണ് ഞാനെന്നും ബംഗാളിനെ കണ്ടത് അതുകൊണ്ടുതന്നെ ബംഗാൾ യാത്ര പൂർത്തിയാകണമെങ്കിൽ സിലിഗുരിയും നക്സൽ ഭാരിയും ,ഡാർജെലിങ്ങും കൂടി കാണണം. ബംഗാളിയുടെ ജീവിത വൈജിത്ര്യങ്ങളിലേക്കും അവരുടെ ജീവിതനിങ്ങളിലേക്കും എൻറെ മനസ്സ് ഉടക്കി നിന്നു .അതിനെ കുറിച്ചുള്ള എൻറെ മിഥ്യാബോധങ്ങളിൽ നിന്നും പുറത്തു കടക്കാൻ യാത്രകളാണ് എന്നെ സഹായിച്ചത്.ബംഗാൾ യാത്ര പൂർത്തിയാകണമെങ്കിൽ ബംഗ്ലാദേശ് കൂടി കാണണം.


പകൽമുഴുവൻ മൂടിക്കെട്ടി നിന്നിരുന്നകാർമേഘങ്ങൾ ഒഴിഞ്ഞു പോയിരിക്കുന്നു.നരച്ച കെട്ടിടങ്ങളുടെയുംഅവയ്ക്കപ്പുറം തല ഉയർത്തി നിൽക്കുന്ന കൂറ്റൻ മരങ്ങളുടെയും മുകളിൽ ചന്ദ്രൻ പൂർണ്ണ പ്രഭയോടെ പ്രകാശിച്ചു നിന്നു .ഒരു തണുത്ത കാറ്റ് പ്ലാറ്റ്ഫോമിലൂടെ ചൂളം കുത്തി മൂളി പറക്കുന്നുണ്ടായിരുന്നു.കൽക്കത്ത റെയിൽവേ സ്റ്റേഷനിൽ നിന്ന് തീവണ്ടി പുറപ്പെടാൻ ഇനി അധിക സമയമില്ല.നാളെ രാവിലെ 8 30 ന് തീവണ്ടി സിലിഗുരിയിൽ എത്തും.തീവണ്ടിയിൽ ഭക്ഷണം ലഭിക്കില്ലെന്ന് അറിയിപ്പ് ഉണ്ടായിരുന്നതിനാൽ ഇന്നു രാത്രിയിലെയും നാളത്തെ പ്രഭാത ഭക്ഷണവും ചുക്കുകാപ്പിയും പ്രത്യേകം കരുതിയിരുന്നു.


കൽക്കത്ത നഗരം വിട്ടതോടെതീവണ്ടി ഇരുട്ടിൻറെ തുരങ്കത്തിലൂടെയാത്ര ചെയ്യാൻ തുടങ്ങി.ഇതിനിടയിൽ ഒരു യുവാവ് തൻറെ ഗിത്താർ എടുത്ത് ബംഗാളിയിൽ ഒരു പ്രണയഗാനം താഴ്ന്ന  ശബ്ദത്തിൽ വായിക്കാൻ തുടങ്ങി.അയാളുടെ ഗിത്താർ ഉയർന്നും താഴുന്നു വിലപിച്ചു. ദിൽ ഖൂംഖും കരെ, ഖബ്രായെ ....എന്ന ഗാനം എൻറെ മനസ്സിലൂടെ കടന്നുപോയി.എല്ലാവരും ഉറങ്ങാൻ കിടക്കുകയാണ്.ഞാനും പതുക്കെ മയക്കത്തിലേക്ക് വലിഞ്ഞു.


നേരം പുലർന്നു വരുന്നേയുള്ളൂ.ചക്രവാളത്തിൽ ചുവപ്പുനിറം പരന്നുകിടക്കുന്നു.എവിടെനിന്നോ എത്തുന്നു സൂര്യ ശോഭയുടെ ആദ്യ രേണുകളാണ് കാണുന്നത്.കുറച്ചുനേരം തിരിഞ്ഞും മറിഞ്ഞും കിടന്ന ശേഷം ഞാനും എഴുന്നേറ്റിരുന്നു.വണ്ടി ഏതോ സ്റ്റേഷനിൽ എത്താറായിരിക്കുന്നു.പുറത്ത് നിരനിരയായി നിൽക്കുന്ന ഫ്ലാറ്റുകളുടെ നീണ്ട നിര.സിലിഗുരി കെടുത്താണല്ലോ നക്സൽ ബാരി എന്ന ചിന്ത എൻറെ മനസ്സിലേക്ക് പെട്ടെന്നു കയറി വന്നു.വണ്ടി സ്റ്റേഷൻ പിന്നിട്ട് മുന്നോട്ടു പോയി.ചുറ്റും ഹരിത കമ്പള മണിഞ്ഞ നെൽപ്പാടങ്ങൾ .ചിലയിടങ്ങളിൽ ചോളവും കതിരുട്ടുനിൽക്കുന്നുണ്ട്.തീവണ്ടി തിരക്കുകൂട്ടാതെപ്രകൃതിയുടെ മനോഹാരിത യാത്രക്കാർ ആസ്വദിച്ചു കൊള്ളട്ടെ എന്ന വട്ടിൽ പതുക്കെപ്പതുക്കെ മുന്നോട്ട് പോവുകയാണ്. ബംഗാളിലെ ഈ ഗ്രാമത്തെ പ്രകൃതി അതിന്റെ ഏറ്റവും മനോഹാരിതയിൽ തന്നെയാണ് അണിയിച്ചു നിർത്തിയിരിക്കുന്നത്.വണ്ടി സിലിഗുരിയിൽ എത്തി....



Part 7 - 




തുടരും