"ആ നാട്ടിൽ ലഭ്യമായ വസ്തുക്കളായിരിക്കും ഏതു നാട്ടിലെയും ഭക്ഷണരീതി.എന്നാൽ ഇവിടത്തെ വൈവിധ്യമായ ഭക്ഷണ സാധനങ്ങൾ കണ്ടു ആരും അമ്പരക്കും. ഈ ഭക്ഷണ വൈവിദ്യം, ഇതാണ് നാഗാലാന്റിന്റെ കരുത്ത്"
തുമ്പികളുടെ എയർ ഷോ (Dragonfly Air Show)
ഇരമ്പലോടെ ശകടം ഭൂമിയിൽ തൊട്ടു. ചക്രങ്ങൾ റൺവേയിൽ ഉരസി ചെറുതായി ആടി ഉലഞ്ഞ് ഒരു മുരൾച്ചയോടെ അത് കുറച്ചു ദൂരം മുന്നോട്ടു പോയി. പിന്നെ ഒരു സ്കൂൾ കെട്ടിടത്തിന്റെ മുന്നിൽ വന്നു നിന്നു. ഇതാണ് ദിമാപൂർ എയർപ്പോർട്ട്.പുഴുക്കളെ കൊറിക്കാം
മലകളിറങ്ങി വന്ന ഇരുട്ട് വ്യാപിക്കാൻ തുടങ്ങി. മലകളിറങ്ങി വന്ന ഇരുട്ട് സാന്ദ്രമാവുകയാണ്. ഇവിടെ ഇരുട്ട് അവിചാരിതമായ വേഗത്തിലാണ് പട്ടണത്തിനു മേൽ വീഴുക. എവിടേ നിന്നോ പറന്നു വന്ന രണ്ടു കടവാതിലുകൾ ബാൽക്കണിയിൽ നിൽക്കുന്ന ഞങ്ങളുടെ മുന്നിലൂടെ പറന്നു പോയി.റൈസ് ബീറിന്റെ പ്രസന്നമായ ലഹരിയുടെ ഓളം (Rice Beer)
ഒരു ഞവുഞ്ഞിയെ കിണ്ണത്തിൽ നിന്നും മുള്ളു കൊണ്ട് കുത്തിയെടുത്ത് പാചകക്കാരി ഞങ്ങളോട് അത് രുചിച്ചു നോക്കാൻ പറഞ്ഞു വിസമ്മതിച്ചപ്പോൾ അവൾ തന്നെ അതിനെ വായിലിട്ട് ചവയ്ക്കാൻ തുടങ്ങി രുചിയുടെ സന്ദേശം എല്ലാവരിലേക്കും പകരാൻ ആ കാഴ്ച ധാരാളമായിരുന്നു. കേരളത്തിൽ നിന്നാണ് എന്നറിഞ്ഞപ്പോൾ അവിടത്ത സെയിൽസ് ഗേൾ സ്വയം പരിചയപ്പെടുത്തി. "സലാസ്' എന്നാണ് അവളുടെ പേര്. കുറച്ചു കാലം കൊച്ചിയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തിട്ടുണ്ട്. പുട്ടു അവളുടെ ഇഷ്ട വിഭവമാണ് എന്നും പറഞ്ഞു. ഈ ഭക്ഷണ വൈവിധ്യം കണ്ട് അമ്പരക്കരുത്. ഇതാണ് നാഗാലാന്റിന്റെ കരുത്ത്. ഞങ്ങൾ ഒരിക്കലും പട്ടിണി കിടന്ന് ചാവില്ല. ഒരു ചെറുപുഞ്ചിരിയോടെ അവൾ പറഞ്ഞു. നാട്ടിലെ ലഭ്യമായ വസ്തുക്കളായിരിക്കണം ഏവരുടെയും ഭക്ഷണ രീതി. ഈസ്റ്റർ താറാവുകളെപ്പോലെ കൊഴുത്തുരുണ്ട മന്ദഗമനികളായ കുറെ പെൺകൊടികൾ അപ്പോൾ അവിടേക്കു കയറി വന്നു. വന്നപാടെ അവർ ഞവുഞ്ഞി ഇറച്ചി പങ്കിട്ട് കഴിക്കാൻ തുടങ്ങി.ഫുച്കയും ഘുഗ്നിയും
ബംഗാളിൽ നിന്നുള്ള വാർത്തകൾ
Reporting from Bengal....
ബംഗാൾ തെരുവുകളിലെ യാത്രയെക്കുറിച്ച് ചില കുറിപ്പുകൾ
അടുത്തു തന്നെ ആരംഭിക്കുന്നു.
ബംഗാളിലെ വഴിയോര വിഭവങ്ങളാണ് ഫുച്കയും ഘൂഗ്‌നിയും ഫുച് ക ബോബെ തെരുവുകളിൽ കാണാറുള്ള പാനീപ്പുരിക്ക് സമാനമാണ്. ഘുഗ്നി കടലയും തക്കാളിയും ചേർത്ത മിശ്രിതമാണ് ബംഗാൾ തെരുവുകളിൽ കേൾക്കുന്ന പലതരം സംഗീതം പോലെ ഈ തെരുവുകളിൽ ഇവയുടെ മണവും ഉണ്ടാകും. നരച്ച കെട്ടിടങ്ങളുടെ ഇടയിലൂടെ ഇവയുടെ മണവും പാട്ടിന്റെ താളവും ആസ്വദിച്ച് നടക്കുക...
Enjoy the Experience - Manipur| Nagaland| Assam| Myanmar.....
സ്റ്റീവ് ജോബ്സിൻ്റെ കഥ വായിക്കുന്നതു വരെ ഈ ലോകത്തിലെ ഏറ്റവും ഭ്രാന്തനായ വ്യവസായി ഞാനാണെന്നാണ് ഞാൻ കരുതിയിരുന്നത്. ഈ പുസ്തകം എന്നെ എൻ്റെ വ്യവസായകാലത്തേക്ക് വീണ്ടും കൂട്ടിക്കൊണ്ടു പോയി.....
അൽ വത് ബ(Al wath ba) യിലെ ഒട്ടകങ്ങളുടെ ഓട്ട മൽസരത്തിനുള്ള വേദി (Camel Grand stand) യുടെ പണി പൂർത്തിയായി വരുന്നേയുള്ളു. ഉദ്ഘാടനത്തിനായി ഷെയ്ക്ക് സായിദ് തന്നെയാണ് വരുന്നത്.
ഇതിനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് അദ്ദേഹം ഇവിടെ വരുമ്പോൾ വിശ്രമിക്കാനായി ഒരു വീടും പ്രാർത്ഥിക്കാനായി ഒരു പള്ളിയും വേണമെന്ന ആവശ്യം ഉയർന്നു വരുന്നത്. ഇനി തൊണ്ണൂറു ദിവസം മാത്രമെ ബാക്കിയുള്ളൂ അതിനകം പണി പൂർത്തിയാക്കണം.
ഇതിനിടയിലാണ് അഡ്മിനിട്രേഷൻ മേനേജർ ജോൺ ബാർക്കർ എന്ന വിളിപ്പിക്കുന്നത്. തൻ്റെ തിരിയുന്ന കസേരയിലിരുന്ന് മുഖത്ത് കൈകൾ ഊന്നി ശരീരഭാരം മുഴുവനും മേശമേൽ ആഴ്ത്തി, അയാൾ പറഞ്ഞു. കമ്പനിയുടെ മുത്തശ്ശാരി, ഇന്ദർസിങ്ങ് മരണവുമായി മല്ലിട്ടു കൊണ്ടിരിക്കയാണ്.വീട്ടിൽ പോണം എന്നൊരു ആഗ്രഹം മാത്രമാണ് അയാൾക്കുള്ളത്. അയാളുടെ സംഭാഷണത്തിൽ നിറയെ വീടിൻ്റെ മണം പറ്റി നിൽക്കുന്നുണ്ട്. ഇന്ദർസിങ്ങിനെ മരിക്കുന്നതിനു മുൻപ് അയാളുടെ ജലന്തറിലുള്ള വീട്ടിലെത്തിക്കണം. ബോബൻ ആ ഉത്തരവാദിത്വം ഏറ്റെടുക്കണം.
പേഴ്സണൽ ഡിപ്പാർട്ട്മെൻ്റ് ചെയ്യേണ്ട ജോലി എന്തുകൊണ്ട് എന്നെ ഏൽപ്പിക്കുന്നു എന്നോർത്ത് ഒരു നിമിഷം അമ്പരന്നു നിന്നു.ഞാനാണെങ്കിൻ ഇന്നു വരെ ദില്ലിയൊ പഞ്ചാബോ കണ്ടിട്ടുമില്ല. അങ്ങിനെയാണ് കലാപഭൂമായി ലേക്കുള്ള എൻ്റെ യാത്ര ആരംഭിച്ചത്.